കോഴിക്കോട്: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വോക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഡിസംബര്‍ 29 ന് നിര്‍ഭയ ദിനത്തിലാണ് പരിപാടി നടത്തുക.
സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കലക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് രക്ഷാധികാരിയായി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ നൈറ്റ് വോക്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലാശിശുവികസന ഓഫീസര്‍ അനീറ്റ.എസ്.ലിന്, വനിതാ സെല്‍ എസ്.ഐ റീത്ത, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക