ഗുരുവായൂര്‍: സൂര്യഗ്രഹണത്തെ തുടര്‍ന്ന് നാളെ ഗുരുവായൂര്‍ ക്ഷേത്രം മൂന്നര മണിക്കൂര്‍ അടച്ചിടും. 26 ന് ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ 8ന് ക്ഷേത്രനട അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞതിന് ശേഷം 11.30ന് മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ.
വഴിപാട് നടത്തിയവര്‍ പ്രസാദം രാവിലെ 8ന് മുന്‍പ് വാങ്ങണം. വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ രാവിലെ 8ന് മുന്‍പ് നടത്തണം. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമായിരിക്കും. ഉച്ചയ്ക്ക് പ്രസാദ ഊട്ടുണ്ടാവില്ല. തൃമധുരം, പാല്പായസം വഴിപാടുകള്‍ 26 ന് ശീട്ടാക്കില്ല. രാവിലെ 8.07 മുതല്‍ 11.11 വരെയാണ് സൂര്യഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക