ടിക്ക് ടോക്ക് ഡബ്സ്മാഷ് എന്ന് കേള്‍ക്കുമ്ബോള്‍ പ്രേക്ഷകര്‍ക്ക് ആദ്യം ഓര്മ വരുന്നത് സൗഭാഗ്യയെയാണ്. താരത്തിന്റെ പല വീഡിയോകളു സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും സൗഭാഗ്യ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്.
സോഷ്യല്‍ മീഡിയ സെന്‍സേഷനായ സൗഭാഗ്യയുടെ ഒരു ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാകുകയാണ്. സൗഭാഗ്യയും സുഹൃത്ത് അര്ജുന് സോമശേഖറുമായുള്ള ചിത്രമായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുളള ചിത്രനാമായിരുന്നു താരം പങ്കുവെച്ചത്. ദീപങ്ങളാല്‍ അലങ്കരിച്ച പടവുകളില്‍ നിന്ന് നൃത്ത വേഷത്തില്‍ അര്‍ജുനോടൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സന്തോഷം നല്കുന്ന സ്ഥലം, ഇവിടെ നിന്നാണ് എല്ലാം അരംഭിക്കുന്നത്. വിധി.. ദൈവം എന്താണ് നിങ്ങള്‍ക്കായി കാത്ത്വെച്ചിരിക്കുന്നതെന്ന് അറിയില്ല. പക്ഷ വിശ്വസിക്കൂ, എന്തു തന്നെയായലും അത് മികച്ചതായിരിക്കും. പത്മനാഭ സ്വാമി തമ്ബുരാനേ ശരണം.. എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചത്. മുണ്ടും കുര്‍ത്തയും ധരിച്ച് ക്ലാസിക്ക് ലുക്കിലാണ് അര്ജുന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അര്‍ജുനുമായുള്ള മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ട്, ദൈവം എനിക്കൊരു അമൂല്യ നിധിയെ നല്കി. എന്ന അടിക്കുറിപ്പോടെയായിരുന്നു മറ്റൊരു ചിത്രം പങ്കുവെച്ചത്. ഇതോടു കൂടി പ്രേക്ഷകരുടെ സംശയം ഇരട്ടിക്കുകയായിരുന്നു. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകളിലും ഡബ്സ്മാഷിലും അര്‍ജുനും പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുടെ കല്യാണത്തെ കുറിച്ചാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ഇവരുടെ കല്യാണത്തിനെ കുറിച്ചാണ് എല്ലാവര്ക്കും അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക