തിരുവനന്തപുരം: സി ബി എസ് ഇ പരീക്ഷ ഫെബ്രുവരിയിൽ തുടങ്ങാൻ ഇരിക്കെ ഹാജർ നില 75 ശതമാനത്തിൽ കുറവുള്ളവരെ പരീക്ഷക്ക് ഇരുത്തേണ്ടെന്ന് സ്കൂളുകൾക്കു നിർദേശം. 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്.
വിദ്യാർത്ഥികളുടെ ഹാജർ നില ശേഖരിച്ചതിനു ശേഷം കുറവുള്ളവർക് കാരണം ബോധിപ്പിക്കാൻ അവസരം നൽകും. ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഇത് വ്യക്തമാക്കുന്ന രേഖകൾ ഫെബ്രുവരി ഏഴിനകം ഹാജരാക്കണം.
ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ല. നിശ്ചിത ഹാജർ നിലയുള്ളവർക്ക് മാത്രമേ അഡ്മിറ്റ് കാർഡുകൾ അനുവദിക്കൂ.ഈ പ്രാവിശ്യം ബോർഡ് പരീക്ഷക്ക് കൊണ്ടുവന്ന മാറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക