ബെംഗളൂരു: പുതുവര്‍ഷത്തിലെ ആദ്യ ഐഎസ്എല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സിയും കരുത്തരായ എഫ് സി ഗോവയും തമ്മില്‍. വൈകിട്ട് 07:30തിന് ബെംഗളൂരു കന്റീരവ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
ഒന്നാം സ്ഥാനം നില നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ എഫ് സി ഗോവയും, ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു എഫ് സിയും ശക്തമായ പോരാട്ടമാകും കളിക്കളത്തില്‍ കാഴ്ച്ചവെക്കുക.
10 മത്സരങ്ങളില്‍ 21പോയിന്റുമായി ഒന്നാം സ്ഥാനത്താണ് എപ്പോള്‍ ഗോവ. 10 മത്സരങ്ങളില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 18പോയിന്റുമായി എടികെയാണ് രണ്ടാം സ്ഥാനത്ത്.
ഡിസംബര്‍ 29നു നടന്ന മത്സരത്തില്‍ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു. 6,78 മിനിറ്റുകളില്‍ മോദൗ സൗഗോ നേടിയ ഗോളുകളിലൂടെയാണ് മുംബൈയുടെ വിജയം.
രണ്ടാം പകുതിയില്‍ 81ആം മിനിറ്റില്‍ ബോബോയിലൂടെയാണ് ഹൈദരാബാദ് ആശ്വാസഗോള്‍ നേടിയത്.
ഈ ജയത്തോടെ 10 മത്സരങ്ങളില്‍ 16പോയിന്റുമായി മുംബൈ സിറ്റി, ജാംഷെഡ്പൂരിനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് കുതിച്ചു. അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക