നമ്പർ പോര്‍ട്ടബിലിറ്റിയില്‍ പുതിയ മാറ്റങ്ങളുമായി ട്രായ് എത്തുന്നു. നാളെ മുതല്‍ ആണ് പുതിയ അപ്പ്ഡേഷനുകള്‍ നമ്പർ പോര്‍ട്ടബിലിറ്റിയില്‍ ലഭിക്കുന്നത്.
നിലവില്‍ 7 ദിവസ്സമാണ് ഉപഭോതാക്കള്‍ക്ക് ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് പോര്‍ട്ട് ചെയ്യണമെങ്കില്‍ എടുക്കുന്ന സമയം. എന്നാല്‍ പുതിയ സംവിധാനം എത്തി കഴിഞ്ഞാല്‍ 3 മുതല്‍ 5 ദിവസ്സത്തിനുള്ളില്‍ പോര്‍ട്ട് സാധ്യമാകും.
ട്രായുടെ ഇടപെടല്‍ മൂലമാണ് ഇത്തരത്തില്‍ പുതിയ നിയമങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പോര്‍ട്ട് ചെയ്യണമെങ്കില്‍ ഉപഭോതാക്കള്‍ പോര്‍ട്ട് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കണക്ഷന് കുറഞ്ഞത് 90 ദിവസ്സം എങ്കിലും ഉപയോഗിച്ചിരിക്കണം.
കൂടാതെ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ നിലവില്‍ ഉപയോഗിക്കുന്ന കണക്ഷന്റെ മുഴുവന്‍ പൈസയും അടച്ചിരിക്കണം.
അതുപോലെ തന്നെ പോര്ട്ടബിലിറ്റിയെക്കുറിച്ചു ഉപഭോതാക്കള്‍ക്ക് തെറ്റായ വാര്‍ത്തകള്‍ നല്‍കുകയോ കൂടാതെ ഉപഭോതാക്കളുടെ ആവിശ്യം നിരസിക്കുകയോ ചെയ്യുകയാണെങ്കില്‍ അതിനു പിഴ ചുമത്താനും ഇപ്പോള്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക