തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു. തൃശ്ശൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവ് വില്പന സംഘത്തെ പിടികൂടാനായിരുന്നു കഴിഞ്ഞ ദിവസം മുനയം ബണ്ട് റോഡ് വഴി എക്സൈസ് സംഘം പ്രദേശത്തെത്തിയത്. എകസൈസ് സംഘത്തെ കണ്ട് ഒരുകൂട്ടം യുവാക്കൾ ചിതറിയോടി. ഇതിനിടെ അക്ഷയ് പുഴയിൽ വീഴുകയായിരുന്നു. അക്ഷയ് മുങ്ങിമരിക്കുമ്പോഴും പ്രദേശവാസികളും എക്സൈസ് ഉദ്യോഗസ്ഥരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്.
യുവാവ് പുഴയിൽ വീണകാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എക്സൈസിന്റെ വിശദീകരണം. സംഭവത്തിൽ അന്തിക്കാട് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. ഇന്നലെയാണ് മുനയം ബണ്ടിനു സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക