പാചക വാതകം പൈപ്പ് കണക്ഷന് വഴി ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതി കണ്ണൂർ ജില്ലയിലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ജില്ലയിലെ കൂടാളി പഞ്ചായത്തില്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍.) അധികൃതര്‍ അറിയിച്ചു.
കൊച്ചി-മംഗളുരു ഗെയില്‍ വാതക പൈപ്പ്ലെന്‍ പദ്ധതി യാഥാര്‍ഥ്യമാവുന്ന സാഹചര്യത്തിലാണ് പാചകാവശ്യത്തിനുള്ള പ്രകൃതിവാതകം (പി.എന്‍.ജി.-പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) കൂടാളി പഞ്ചായത്തില്‍ വീടുകളിലേക്ക് വിതരണം ചെയ്യുക. മാഹിയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസന്‍സ് ഐ.ഒ.എ.ജി.പി.എല്ലിനാണ്. കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ പി.എന്‍.ജി. ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള പൈപ്പിടല്‍ നടപടിക്കുള്ള പ്രാഥമിക സര്‍വേ ഏകദേശം പൂര്‍ണമായിട്ടുണ്ട് .
പാചക വാതകം പൈപ്പ് കണക്ഷന് വഴി ആക്കുന്നതിനുള്ള ഗുണങ്ങൾ
– കുടിവെള്ള കണക്ഷന് മാതൃകയില്‍ വീട്ടുടമകളില്‍നിന്ന് നിശ്ചിതഫീസ് ഈടാക്കിയാണ് ഗ്യാസ് കണക്ഷന് നല്‍കുക.
– എല്‍.പി.ജി.ക്കെന്ന പോലെ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട
– ഉപയോഗത്തിനനുസരിച്ച് മാസത്തില്‍ പണം അടച്ചാല്‍ മതി.
– വായുവിനെക്കാള്‍ ഭാരം കുറഞ്ഞ പി.എന്‍.ജി. ചോര്‍ച്ചയുണ്ടായാല്‍ പെട്ടെന്നുതന്നെ മുകളിലേക്ക് ഉയര്‍ന്നുപോവുന്നതിനാല്‍ അപകടസാധ്യത കുറവാണ്.
– എല്‍.പി.ജി.യുടേതിന് സമാനമായ നിരക്കാണ് പൈപ്പ് കണക്ഷന് വഴിയുള്ള ഗ്യാസിനും നല്‍കേണ്ടിവരിക.
– പാതിവഴിയില്‍ ഗ്യാസ് തീര്‍ന്നുപോവില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക