നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് പാര്‍ലമെന്റില്‍ തുടക്കമാകും. ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം.രാജ്യത്തെ 2020-21 സാമ്ബത്തിക വര്‍ഷത്തെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയും നടത്തും.
രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തെ ധനസ്ഥിതി വ്യക്തമാക്കി 2019ലെ ഇക്കണോമിക് സര്‍വെ ഫലം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ജൂലൈ നാലിനാണ്. ജൂലൈ അഞ്ചിന് പൊതുബജറ്റും അവതരിപ്പിക്കപ്പെട്ടു. 2030ഓടെ രാജ്യത്തെ 10 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്ബത്തിക ശക്തിയാക്കുമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം.
ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 7-8 ശതമാനവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിക്കേണ്ടി വരും. ഒന്നാം മോദി സര്‍ക്കാരും ബജറ്റ് അവതരണത്തിന് ഫെബ്രുവരി ഒന്നാണ് തെരഞ്ഞെടുത്തിരുന്നത്. മാര്‍ച്ച് 31നു മുന്‍പ് ബജറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കാനാണിത്. ഇതിലൂടെ 12 മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക