മസ്ക്കത്ത്: അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ച ഒമാനിലെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് വിടവാങ്ങി.79 കാരനായ സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
ഒമാനെ വികസനത്തിന്റെ പുത്തനാകാശങ്ങളിലേക്ക് ഉയര്‍ത്തുകയും ജനക്ഷേമത്തിന് എന്നും ഊന്നല്‍ പകരുകയും ചെയ്ത സുല്‍ത്താന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും ശ്രവിച്ചത്.
അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്നങ്ങള്‍ക്ക് എക്കാലത്തും മുന്നില്‍ നിന്ന നായകന് ആണ് നഷ്ടമാകുന്നത്.
അവിവാഹിതനായ സുല്‍ത്താന്റെ പിന്‍ഗാമിയെ റോയല്‍ ഫാമിലി കൗണ്‍സില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക