മരട്: ചരിത്രം കുറിച്ച് കൊണ്ട് ആദ്യ ഫ്ലാറ്റ് എച്2ഒ നിലം പതിച്ചു. വലിയ പൊടിപടലങ്ങളോട് കൂട്ടിയാണ് എച്2ഒ മണ്ണിലമർന്നതു. രണ്ടാം സൈറൺ മുഴങ്ങാൻ താമസം വന്നിരുന്നു. സമയ ക്രമത്തിൽ വ്യത്യാസം വന്നതു കൊണ്ട് ഉടൻ തന്നെ ആല്‍ഫ സെറീന് ഇരട്ടഫ്ലാറ്റ് സമുച്ചയവും പൊളിക്കും.
സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നാണ് അനൗദ്യോഗിക വിവരം. തേവര പാലം സുരക്ഷിതമാണ്.
സ്ഫോടന പരിസരത്ത് നിരവധി ആളുകളാണ് ഇത് കാണുവാൻ വേണ്ടി തടിച്ചു കൂടിയത്. 19 നിലകളുള്ള ഫ്ലാറ്റാണ് നിലം പതിച്ചത്.
ജനകൂട്ടം തടിച്ചു കൂടിയ അവസ്ഥയിലേക്ക് മരട് പ്രദേശം മാറി കഴിഞ്ഞു. ഒരു വശത്തു കൗതുകം ഏറുന്ന കാഴ്ചയും മറു വശത്തു ഒരു നിയമം തന്നെ നടപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക