മരട്: ആൽഫാ സെറിൻ ഇരട്ട ഫ്ലാറ്റും പൊളിച്ചു. ഈ കെട്ടിടത്തിന്റെ 50 മീറ്റർ പരിധിയിൽ നിരവധി വീടുകളാണ് ഉണ്ടായിരുന്നത്. അവക്കൊന്നും അപകടം സംഭവിച്ചിട്ടില്ല.11:13നു തന്നെ എച്2 ഒ ഫ്ലാറ്റ് പൊളിച്ച് കൃത്യം 15 മിനുട്ടുകല്കുള്ളിൽ തന്നെ ആൽഫാ സെറിനും പൊളിച്ചു.
ചരിത്ര നിമിഷങ്ങൾക്കാണ് കൊച്ചിയും അതുപോലെ തന്നെ കേരളവും സാക്ഷ്യം വഹിച്ചത്. ആദ്യ സ്ഫോടനം വിജയകരമായിരുന്നു. ആദ്യം ബേബി ടവർ വീണു നിമിഷങ്ങൾക്ക് ശേഷമാണു രണ്ടാമത്തെ നിലം പതിച്ചത്.
കായലിലേക്കും പരിസരത്തും അവശിഷ്ടങ്ങൾ പതിച്ചത് എത്രത്തോളം വിജയകരമാണെന്ന സംശയം നില നിൽകുന്നു. അതോടൊപ്പം എത്രത്തോളം ആൽഫാ സെറിൻ നിലം പതിച്ചത് വിജയകരമായി എന്ന് കൃത്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക