തന്റേതായ നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെ ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട മോഡല്‍ ആണ് ജോമോള്‍ ജോസഫ്. ഇപ്പോള്‍ രണ്ടാമാറ്റത്തെ കുഞ്ഞിന് ജന്മം നല്കാന് ഒരുങ്ങുകയാണ് ജോമോള്‍. ഇതിനിടെ ഒരു യൂട്യൂബ് ചാനലും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.
തന്റെ പ്രസവം ചിത്രീകരിച്ച് യൂട്യൂബില്‍ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ജോമോള്‍ ജോസഫ്. ഇത് സംബന്ധിച്ച് ആശുപത്രിയും ആയി ധാരണയില്‍ എത്തിയതായും ജോമോള്‍ തൻറെ ഫേസ്ബുക്കില്‍ കുറിച്ചു.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ
പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഹോസ്പിറ്റലുമായി ധാരണയായി.
വരുന്ന ചൊവ്വാഴ്ച അത് സംബന്ധിച്ച ധാരണാപത്രം ഹോസ്പിറ്റലുമായി സൈന്‍ ചെയ്യും. അന്നു തന്നെ ഷൂട്ടിങ് ക്രൂവുമായുള്ള എഗ്രിമെന്റും സൈന്‍ ചെയ്യാനാകും എന്നു കരുതുന്നു. കാര്യങ്ങളൊക്കെ വളരെ പോസിറ്റീവായി സംഭവിക്കുന്നതില്‍ സന്തോഷം തോന്നുന്നു. ബുധനാഴ്ച വിശദമായി എഴുതാം.
മറക്കാതെ ഈ ലിങ്കില്‍ കയറി ചാനല്‍ സബ്സ്ക്രൈബ് ചെയ്തോ; ആ ബെല്‍ ബട്ടണും ഒന്നമര്ത്തിയേക്ക്.. ഒരു കാര്യം ഉറപ്പാണ്, ആരും നിരാശപ്പെടില്ല.. https://bit.ly/35UIDXp
പോര്‍ട്ഫോളിയോ വീഡിയോ നാളെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാം.
എല്ലാവരുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്
ജോമോള്‍ ജോസഫ്
(നബി – സദാചാരങ്ങളുടെ സംരക്ഷകനാണ് നിങ്ങളെങ്കില്‍, എന്റെ ചാനലിലേക്ക് വരരുതേ, നിങ്ങളെ സന്തോഷിപ്പിക്കുന്ന യാതൊന്നും അവിടെ കാണാനാകില്ല)
https://www.facebook.com/anna.jomol.joseph/posts/2584470868543666
പ്രതികരിക്കാൻ ഇവിടെ എഴുതുക