ആക്സ് ഓയിൽ അഥവാ കോടാലി തൈലം ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും വിദേശത്തുനിന്നു വരുന്നവർ കൊണ്ടു വരുന്നതിൽ പ്രധാനമായ ഒരു സാധനമാണ് ഈ ആക്സ് ഓയിൽ. അങ്ങനെ കൊണ്ടു വരുമ്പോൾ കുറെ എണ്ണം ഉള്ളത് കൊണ്ടു തീർച്ചയായും അടുത്തുള്ള വീടുകളിലും ഇത് വിതരണം ചെയ്യുന്ന പതിവുണ്ട്, അങ്ങനെ എല്ലാവരുടെ വീട്ടിൽ ഇത് കാണാം. ഇതിനെ നമ്മൾ യുകാലി എന്നും വിളിക്കാറുണ്ട്.
പക്ഷേ ഇത് എന്തിനു ഉപയോഗിക്കുന്നു, ഇതിന്റെ ഗുണങ്ങളും ദോഷങ്ങൾ എന്തൊക്കെ ആണെന്ന് പലർക്കുമറിയില്ല. അതുമാത്രമല്ല കോടാലി തൈലം എങ്ങനെയാണ് ഉണ്ടായതെന്നും അതിനു പിന്നിലെ കഥയും ഒന്നുമറിയാതെ ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്.
പല്ലുവേദന, കുഴിനഖം, തലവേദന, മൂക്കടപ്പ് പേശികളിലെ വേദന ഇതിനെല്ലാം നമ്മൾ ആക്സസ് ഓയിൽ ഉപയോഗിക്കുന്നു. കൂടാതെ ഇതിന് പിന്നിൽ നല്ലൊരു കഥയും ഇവരുടെ ഈ ബ്രാന്റിന് കുറച്ചു പ്രത്യേകതകൾ ഉണ്ട്.
ലൂയിമ്മ് ചി എന്ന ചൈനക്കാരാനാണ് ആക്സസ് ഓയിൽ യൂണിവേഴ്സ് എന്ന ബ്രാന്റിന്റെ സ്ഥാപകൻ. 1928 ൽ ലൂയിമ് ജോലി സംബദ്ധമായ ആവശ്യങ്ങൾക്കായി സിംഗപ്പൂരിൽ പോവുകയും. അവിടെ വച്ച് ജർമ്മൻകാരനായ ഒരു വൈദ്യൻ ലൂയിമ്മ് ന് ഒരു മരുന്നിന്റെ കുറിപ്പടി പറഞ്ഞു കൊടുക്കയും ചെയ്തു. കർപ്പുരം,മെന്തോൾ, ലാവെണ്ടർ ഓയിൽ എന്നിവ അടങ്ങിയതായിരുന്നു ആ തൈലം. നാട്ടിലെത്തിയ ലൂയിമ്മ് പരീക്ഷണാടിസ്ഥാനത്തിൽ ഈ തൈലം നിർമ്മിക്കുകയും ചെയ്തു. ഗുണമേൻമയിൽ ആകൃഷ്ടനായ അദ്ദേഹം തൈലം കൂടുതലായി നിർമ്മിയ്ക്കുവാൻ ആരംഭിക്കുകയും ചെയ്തു. തുടക്കത്തിൽ ഇതിന് ലോഗോയോ ട്രേഡ് മാർക്കറ്റൊ ഉണ്ടായിരുന്നില്ല.
ഒരെണ്ണമെങ്കിലും ഇത് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഇതിന്റെ ഉപയോഗങ്ങൾ അറിഞ്ഞിരിക്കണം, അല്ലാതെ തെറ്റായ രീതിയിൽ ഒരിക്കലും ഈ ഓയിൽ എന്നല്ല ഒന്നും നമ്മൾ ഉപയോഗിക്കാൻ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക