മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ഉടനുണ്ടാകുമെന്ന സൂചനകള്‍ സംഗീത സംവിധായകന് ഗോപി സുന്ദര്‍ നല്‍കിയിരുന്നു.. ചിത്രത്തിന്റെ സംവിധായകന് അമല്‍ നീരദുമായുള്ള ഫോട്ടോ ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
‘ഞാനും അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാവണം’ എന്നായിരുന്നു ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Official.GopiSundar/photos/a.512523938848141/2274854432615074/?type=3&__xts__%5B0%5D=68.ARD1eJTU3yTmw68oVBJWiXifQc6_HOpur6f-ykav92c1WbDghDhszvIo90OmtaDSGIV0b1vMvjA2SV63xxitPTZOioPcd9I_Lt5MN-EIy5z3L3Z2sbbiq4CL70hxaL706cTKAoM46wqOuwGyGrtj9FEGhgRlXzbEn4E_0qvGxO5HuIGX8hYdUe6kvDZ5aEL-c6i0qeBg4YwlOji6MKtrK45Uf5gDn_ARUk6yK-TaHV9Za0olaq93aK5Q2d4XB0WCRo6GOlf65_uTVoGOCNBs_XWRWdGewcpiiZcdUBZ0olVkRWy4GbNrZXWUW2BPxt9uoirT127n3bXsi-DtOovlNzh83A&__xts__%5B1%5D=68.ARDbSvlmOHCNt_Fb2FTZbre8OlRHzuUSZfxcgprsp1eUQFNIeVug0n4cKX4gvyg0ZHFM6LiNkcEzfr_xalGIqgJ1KOYpkOy1ahC9rlM2NFqvtETqPRkcw8CpShmwRBNe7qvHLhYJBAgeT-R_Y68RFG7No4kPvt1LulceN0x6by_h0LApWx6J3IoPvF8c27L1Twvw9bGDI9GQo3ix_RaB0YcivMW0dvfvArQj5Qr3iDPG4_BQ1_OQi1K1YgMocfS2nAbjaNv6BwMcpl_B1senTtWpC19-Bv2or56vY4sPsjSFP7lcnDy5sDMLH7Dhl_YCYM3cGilj3WLOvqW8w4Sx_0Sd9w&__tn__=-R
ചിത്രത്തിന് താഴെ ആരാധകന് ഗോപി സുന്ദര്‍ നല്കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഷൈലോക്ക് പോലെ ബി.ജി.എം കൊണ്ടുവന്നാല്‍ ഓടിക്കും. എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’ എന്നാണ് ഇതിന് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക