മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. റിപ്പബ്ലിക്ദിന സന്ദേശത്തില്‍ എന്ത് പറയുമെന്ന ആകാംക്ഷയോടെ ഏവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക