കോളേജ് വേദിയെ ഇളക്കി മറിച്ച് ഒരു കൂട്ടം അധ്യാപകര്‍ ചുവടുവച്ചതിന്റെ വിഡിയോ വൈറലാവുന്നു. എസ് സി എം എസ് എന്‍ജിനീയറിംഗ് കോളേജിലെ ചെറുപ്പക്കാരായ ഏഴ് അധ്യാപകരാണ് തകര്‍പ്പന്‍ ഡാന്‍സിലൂടെ വൈറലായത്. നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനത്തോടെയാണ് ഡാന്‍സ് ആരംഭിക്കുന്നത്. പിന്നീട് പല ഗാനങ്ങള്‍ക്കും മാറി മാറി ചുവടുവയ്ക്കുന്നു.
എസ് സി എംഎസിന്റെ സ്ഥാപക ദിനത്തിലാണ് വേദിയില്‍ അധ്യാപകരുടെ തകര്‍പ്പന്‍ ഡാന്‍സ് അരങ്ങേറിയത്. കോളേജിന്റെ ഫേസ്ബുക്ക് പേജിലാണ് ഡാന്‍സ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് മണിക്കൂറുകള്‍ കൊണ്ട് വൈറലായി മാറുകയായിരുന്നു. അധ്യാപകരാണോ വിദ്യാര്‍ത്ഥികളാണോ എന്ന് തിരിച്ചറിയില്ലല്ലോ എന്നാണ് കമന്റുകള്‍
ഡാന്‍സ് ആരംഭിക്കുന്നത് നര്‍മ്മത്തില്‍ കലര്‍ന്ന അനൗണ്‍സ് മെന്റിലൂടെയാണ്. നിറഞ്ഞ കയ്യടിയോടെയാണ് സദസ് അധ്യാപകരുടെ ഡാന്‍സിനെ വരവേറ്റത്. അഞ്ചര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനൊടകം നിരവധി പേര് കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക