ഫോണ്‍ ചെയ്യുന്നതിനിടെ ടെറസില്‍ നിന്ന് വീണ പെണ്‍കുട്ടിയെ അതിവിദഗ്ധമായി രക്ഷപ്പെടുത്തി. റിച്ച ഗുപ്ത (18) ആണ് ഫോണ്‍ ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
ടെറസില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന റിച്ച പെട്ടെന്ന് തലക്കറങ്ങി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കാലുകള്‍ ബാല്‍ക്കണിയുടെ ഗ്രില്ലില്‍ കുടുങ്ങിയതിനാല്‍ താഴേക്ക് വീഴാതെ അതില്‍ കുടുങ്ങി കിടന്നു. റിച്ചയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി.
പരിക്ക് പറ്റാതെയിരിക്കാന്‍ വലിയ കിടക്കയും കുഷനും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ സജ്ജമാക്കിയിരുന്നു.
ഏകദേശം 50 മിനിറ്റുകള്‍ക്ക് ശേഷമാണ് നാട്ടുകാരും ഫര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ ശ്രമത്തിലൂടെ റിച്ചയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വീഴ്ചയില്‍ പരിക്കുകളേറ്റ റിച്ചയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക