ചെറിയ റോളുകളിലൂടെ എത്തി താരമായി മാറിയ നടനാണ് ഷെയ്ന് നിഗം. ഹിറ്റ് ചിത്രങ്ങളായ കുമ്ബളങ്ങി നൈറ്റ്സ്, പറവ, ഇഷ്ക് തുടങ്ങിയവയും മലയാളത്തില്‍ ഷെയ്ന് നിഗമിന് ആരാധകരെ ഉണ്ടാക്കിയ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു താരം. വിക്രം നായകനാകുന്ന കോബ്രയില്‍ ഒരു വേഷം ചെയ്യാനിരിക്കുകയായിരുന്നു ഷെയ്ന്. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നങ്ങള്‍ തമിഴിലും ഷെയ്ന് പാരയായി എന്നു വേണം കരുതാന്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോബ്രയില്‍ ഷെയ്നിനെ മാറ്റി സര്‍ജാനോ ഖാലിദിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനമായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വിക്രമിനൊപ്പം ഒരു പ്രധാന റോളില്‍ തന്നെയാണ് സര്‍ജാനോ അഭിനയിക്കുന്നത്.
ഷെയ്നിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ അസോസിയേഷന് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് നടനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയും ഷെയ്നുമായുള്ള പ്രശ്നങ്ങള്‍ തന്നെയാണ് പ്രധാന കാരണം. തുടര്‍ന്നാണ് സര്‍ജാനോ ഖാലിദിനെ അഭിനയിപ്പിക്കാന്‍ കോബ്രയുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനമെടുത്തത്. ചിത്രീകരണത്തിനായി സര്‍ജാനോ ഇന്ന് ചെന്നൈയിലെത്തി.
ചിയാന്‍ വിക്രം, ശ്രീനിധി ഷെട്ടി, ഇര്ഫാന് പഠാന്, കെ.എസ് രവികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ.ആര്. റഹ്മാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക