എഴുത്തുകാരി അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരി 30 നാണ് അരുന്ധതി റോയിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. കോളെജില്‍ ഗാന്ധി സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് കെ.എസ്.യു സംഘടിപ്പിച്ച ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് അരുന്ധതിക്കെതിരെ അഡ്വ. ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഗാന്ധിയുടെ ജാതി സങ്കല്പ്പത്തിനെ കുറിച്ച് സദസില്‍ നിന്ന് ചോദ്യം ഉയരുകയും എന്നാല്‍ എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അഡ്വ ജയശങ്കര്‍ മറുപടി പറയുകയായിരുന്നു.
എന്നാല്‍ അരുന്ധതിയുടെ ‘ആനിഹിലേഷന് ഓഫ് കാസ്റ്റ്’ എന്ന കൃതിയില്‍ ഇത് ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയതോടെയായിരുന്നു എഴുത്തുകാരിക്കെതിരെ അഡ്വ.ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക