കണ്ണൂര്‍: പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ അഞ്ചു പേര് അറസ്റ്റില്‍. കഞ്ഞിമംഗലം സ്വദേശികളായ എം.പി. മനോഹരന് (49), പവിത്രന്(45), ആകാശ്(29), മനോജ്(35), സതീശന് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ടല്‍ക്കാട് സംരക്ഷണം പ്രമേയമായുള്ള നാടക പരിശീലനത്തിനിടയില്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പോലീസും സദാചാര വാദം ഉന്നയിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
ഞായറാഴ്ച്ചയാണ് എടാട്ട് കണ്ടല്‍ പ്രോജക്ട് ഓഫീസിലെത്തിയ പയ്യന്നൂര്‍ കോളേജിലെ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ കൈയേറ്റമുണ്ടായത്. കുട്ടികള്‍ ഒരു സന്നദ്ധ സംഘടനയുടെ ഓഫീസില്‍ നാടക പരിശീലനത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് മദ്യപിച്ചെത്തിയ ഒരുസംഘം ആക്രമണത്തിന് മുതിര്‍ന്നത്. കുട്ടികള്‍ അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നു എന്നായിരുന്നു മദ്യപിച്ചെത്തിയ സംഘത്തിന്റെ അധിക്ഷേപം. ആണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു ആദ്യം കൈയ്യേറ്റം. അതു തടയാനെത്തിയ പെണ്‍കുട്ടികളെയും ആക്രമിച്ചു.
ആക്രമണം സഹിക്കാന്‍ പറ്റാതായതോടെ കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചു. വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക