ചൈന നേരിട്ടുെകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണത്തിലായിട്ടില്ല. 412 മനുഷ്യ ജീവനുകളാണ് ഇതുവരെ വൈറസ് കവര്‍ന്നത്.
മരണനിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ദൈന്യത നിറഞ്ഞ ഹൃദയഭേദകമായ നിരവധി കഴ്ചകളും ചൈനയിൽനിന്നും പുറത്തുവരുന്നു.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന വയോധികസുഹൃത്തുക്കളുടെ ദൃശ്യങ്ങളാണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ചൈനയില്‍ നിന്നുളളതാണ് ദൃശ്യങ്ങളെന്ന് വ്യക്തം. തീവ്രപരിചരണ യൂണിറ്റില്‍ അടുത്തടുത്ത രണ്ട് ബെഡ്ഡുകളിലായി കിടക്കുന്ന രോഗികളായ രണ്ട് വയോധികര്‍. അതിലൊരാള്‍ മാസ്ക് ധരിച്ചിട്ടുണ്ട്.
ഇരുവരും കൈകോര്‍ത്ത് പിടിത്ത് മുഖത്തോട് മുഖം നോക്കി കിടന്നുകൊണ്ട് ചൈനീസ് ഭാഷയില്‍ എന്തോ പറയാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങള്‍.
ജിയാങ് വെയ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 80കാരായ രണ്ട് കൊറോണ വൈറസ് രോഗികള്‍ ഐസിയുവില്‍ യാത്ര പറയുന്നു, ഇരുവര്‍ക്കും പരസ്പരം കാണാനും ആശംസ നേരാനുമുള്ള അവസാനത്തെ അവസരമാവും ഇതെന്ന കുറിപ്പോടുകൂടിയാണ് ജിയാങ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രോഗം ഭേദമായി തിരിച്ചെത്താൻ കഴിയട്ടെ എന്ന് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്.
അഞ്ചര ലക്ഷത്തിലധികം പേര് വീഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് പേര് വീഡിയയോക്ക് പ്രതികരണവുമായി എത്തിയിട്ടുണ്ട്.
വീഡിയോ ഹൃദയഭേദകമെന്നും വേദനാജനകമെന്നും ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇത്തരം വീഡിയോകള്‍ ഇനിയും കൂടുതല്‍ പങ്കുവെക്കല്ലേ എന്നായിരുന്നു ചിലരുടെ അപേക്ഷ. കൊറോണ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് ചിലര്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക