പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രഞ്ജിത്താണ്.
പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ രഞ്ജിത്തും സിനിമയിൽ കഥാപാത്രമാകുന്നുണ്ട്. വെള്ളിയാഴ്ച റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
സിനിമയെ കുറിച്ച് വിശദീകരിക്കാനൊരുങ്ങവെ രസകരമായ ഒരു സംഭവം നടന്നു. ‘വളരെ നന്നായി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാനുള്ള പ്രാപ്തിയുള്ളത് അവനാണ്. ഞാൻ മൈക്ക് കൈമാറാം’ എന്നുപറഞ്ഞ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി രഞ്ജിത്ത് പൃഥ്വിക്ക് മൈക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക