കൊച്ചി∙ ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പ് ഉണ്ടെന്നറിയാതെ ബൈക്കിൽ അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ ഹെൽമറ്റിനുള്ളിലാണ് വളവളപ്പൻ പാമ്പു കയറിയത്. മാമലയിലുള്ള ഇദ്ദേഹത്തിന്റെ വീടിന്റെ കാർ പോർച്ചിൽ വച്ച ബൈക്കിലാണ് ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്. സമീപത്തെ പറമ്പിൽ നിന്നാകാം പാമ്പ് വന്നതെന്നു സംശയിക്കുന്നു.
വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം അവിടെ നിന്നു സംസ്കൃതം ക്ലാസിനായി തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ എത്തിയപ്പോഴാണ് ഹെൽമറ്റിനകത്ത് പാമ്പിന്റെ വാലു കണ്ടത്. തുടർന്ന് പാമ്പിനെ ഹെൽമറ്റിന്റെ സ്പോഞ്ചിന്റെയുള്ളിൽ നിന്നു പുറത്തേക്കെടുത്തു. പാമ്പ് ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നെന്ന് രഞ്ജിത് പറഞ്ഞു. ഉടൻ തന്നെ ഹെൽമറ്റ് അടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക