വേങ്ങര: ഓടുന്ന വാഹനത്തില്‍ ഡ്രൈവറും ജീവനക്കാരനും തമ്മില്‍ കൈയ്യാങ്കളി അപകടത്തില്‍ കലാശിച്ചു. ഡ്രൈവരുടെ ശ്രദ്ധ വഴക്കിലേക്ക് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് വാഹനം കടയിലേക്ക് ഇടിച്ച് കയറി. വേങ്ങര കണ്ണമംഗലം എരണിപ്പടിയിലാണ് സംഭവം. പള്ളിയാളി ഉമ്മറിന്റെ കടയിലേക്കാണ് ഒമ്നി വാന്‍ ഇടിച്ചു കയറിയത്.
ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഓടുന്ന ഒമ്നിയില്‍ വച്ച് ഡ്രൈവറും സെയില്‍സ്മാനും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. അപകടത്തില്‍ ഉമ്മറിന്റെ കടയുടെ ചുമരും തട്ടുകളും സാധന സാമഗ്രികളും ഇടിച്ചു തകര്‍ത്താണ് വാഹനം നിന്നത്.
കടയില്‍ സാധനമെടുക്കാന്‍ നിന്നിരുന്ന ജീവനക്കാരന് നിയന്ത്രണം വിട്ട വാന്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക