ഡല്‍ഹിയില്‍ ആംആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക്മാന് എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.
ക്ഷേത്രത്തില്‍ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിവൃത്തങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എ.എ.പി മികച്ച വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ഡല്‍ഹി മെഹറൂളിയില്‍ നിന്നുള്ള ആപ് എം.എല്‍.എയാണ് നരേഷ് യാദവ്. വെടിവെച്ച ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക