ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് മാളവിക മോഹനൻ. ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്.
മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. പ്രശസ്ത ഛായാഗ്രഹകൻ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ദുൽഖുർ നായകനായി എത്തിയ പട്ടം പോലെ. ഈ ചിത്രത്തിൽ കൂടി അരങ്ങേറിയ മാളവിക തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി.
ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത മാളവിക വിജയ് നായകനായി എത്തുന്ന മാസ്റ്റർ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക