ന്യൂഡൽഹി: മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ ഡോംരി ഗ്രാമത്തിലെ മംഗൾ മേവാത് ആണ് തന്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ചത്. സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണ് മേവാത് മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ കൂടി ക്ഷണിക്കാൻ തീരുമാനിച്ചത്. ഒടുവിൽ മകളുടെ വിവാഹ ദിനമായ ഫെബ്രുവരി 12ന് പ്രധാനമന്ത്രിയുടെ മറുപടി മേവാതിനെ തേടി എത്തുകയായിരുന്നു.
മകളുടെ വിവാഹത്തിൽ മേവാതിനെ ആശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി എത്തിയത്. മേവാതിന്റെ കുടുംബത്തിനും മോദി ആശംസകൾ നേർന്നു. താൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ച മറുപടി താൻ എല്ലാവരെയും കാണിച്ചുവെന്നും മംഗൾ മേവാത് പറയുന്നു. ഗംഗാദേവിയുടെ ആരാധകനായ മേവാത് ഗംഗാ നദിയിൽ പ്രാർത്ഥന നടത്താനായി തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്താറുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നയാൾ കൂടിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക