ചില നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ടെന്നാണ് ഇക്കാര്യങ്ങളിൽ വിശ്വാസം പുലർത്തുന്നവരുടെ പക്ഷം. അങ്ങനെയുള്ള നക്ഷത്രക്കാരിൽ നിന്ന് കൈനീട്ടം വാങ്ങി പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നവരും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആരംഭം കുറിക്കുന്നതും പതിവാണ്. അന്ധവിശ്വാസം എന്നൊക്കെ ആരോപിക്കപ്പെടാമെങ്കിലും ഇത്തരം കാര്യങ്ങളിൽ അതീവ കരുതലോടെ ശ്രദ്ധിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.
അങ്ങനെയുള്ള വ്യക്തികൾ ഈ ജന്മ നക്ഷത്രക്കാരെ വിശ്വസിക്കുന്നുണ്ട്.
അശ്വതി
അശ്വതി നക്ഷത്രക്കാർ ഒന്നാം തീയതി കേറുന്നത് ഉത്തമമാണ്. അശ്വതി നാളുകാരുടെ ദേവത അശ്വിനി ദേവതകളാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ നാള് ഒന്നാം തീയതി കയറുന്നതിനും ശുഭകാര്യങ്ങൾക്കും ഉത്തമമാണ്.
കാര്‍ത്തിക
ഐശ്വര്യം കൊണ്ട് വരുന്ന ഒരു നാൾ ആണ് കാര്‍ത്തികയും. കാര്‍ത്തിക നക്ഷത്രക്കാർ വീട്ടില്‍ ഒന്നാം തീയതി കയറുന്നത് വളരെ നല്ലതാണു.
രോഹിണി
രോഹിണി നക്ഷത്രക്കാരും ശുഭഗുണങ്ങൾ ഉള്ളവരാണ്. ഒന്നാം തീയതി കയറുവാന്‍ ഏറ്റവും നല്ലത് എന്ന് തന്നെ പറയാവുന്ന ഒന്നാണ് രോഹിണി. ഇത് വീടിനു ഐശ്വര്യം ഉണ്ടാക്കും എന്ന് എടുത്തു പറയേണ്ടതില്ല
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാർക്കു ധാരളം സാമ്പത്തികം ഉണ്ടാകുമെങ്കിലും സമ്പാദ്യം കയ്യിൽ നിൽക്കില്ല. എങ്കിലും ഒന്നാം തീയതി കയറാൻ പറ്റിയ നാൾ ആണ് തൃക്കേട്ട. ഇവർ ഒന്നാം തീയതി കയറുന്നത് വീട്ടിനു ഐശ്വര്യംവും സമ്പത്തും കൊണ്ട് വരും.
മൂലം
മൂലം നക്ഷതക്കാർ ഒന്നാം തീയതി കയറുവാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇവരിൽ നിന്ന് കൈനീട്ടം വാങ്ങുന്നതും ഗുണം ഉണ്ടാക്കും.
അത്തം
അത്തം നക്ഷത്രം വളരെ ഗുണകരമായ കാര്യങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒന്നാം തീയതി കയറാന്‍ പറ്റിയ നക്ഷത്രങ്ങളില്‍ ഒന്നാണ് അത്തം. ഇവർ കയറുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാകും.
തിരുവോണം
തിരുവോണവും ഒന്നാം തീയതി കയറാൻ പറ്റിയ നക്ഷത്രങ്ങളിൽ ഒന്ന് തന്നെയാണ് തിരുവോണം.
പൂരം
ഒന്നാം തീയതി കയറുവാന്‍ പറ്റിയ മറ്റൊരു നക്ഷത്രമാണ് പൂരം. ഇത്തരക്കാർ വീട്ടിൽ കയറുന്നതും ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും കൊടുക്കാനോ നല്ലതാണ്.
വിശാഖം
ഒന്നാം തീയതി കയറാൻ പറ്റിയ നാളുകളിൽ ഒന്നാണ് വിശാഖവും. ഇവർ ഒന്നാം തീയതി കയറുന്ന വീട്ടിൽ ഉള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നു. മാത്രമല്ല കലാപരമായ നേട്ടങ്ങൾ ഇവർ കാരണം ഉണ്ടാകുന്നു.
അവിട്ടം
അവിട്ടം തവിട്ടിലും തേടും എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഐശ്വര്യവുമുള്ള ഒരു നാൾ ആണ് അവിട്ടം. ഒന്നാം തീയതി കയറിയാൽ ഐശ്വര്യം ഉണ്ടാകുന്ന ഒരു നാൾ ആണ് അവിട്ടം.
അനിഴം
ഐശ്വരം കൊണ്ട് വരുന്ന നാളുകളിൽ ഒന്നാണ് അനിഴവും. ഒന്നാം തീയതി കയറാനും പറ്റിയ നാളുകളിൽ ഒന്നു തന്നെയാണ് അനിഴം.
രേവതി
ഇക്കൂട്ടത്തിൽ അവസാന നാളാണ് രേവതി. രേവതി നാളും ഒന്നാം തീയതി കയറാന്‍ ഉത്തമമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ വീട്ടിൽ കയറുന്നത് നിറഞ്ഞ മനസ്സോടെ ആണെങ്കിൽ ഇരട്ടി ഗുണം ഉണ്ടാകും എന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക