ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനപ്പുറം കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദത്തിന് യാതൊരു അർഥവുമില്ലെന്നും നടി മാല പാർവതി.
മാല പാര്‍വതിയുടെ കുറിപ്പ്
ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസ്സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.’
അതേസമയം, കരുണ സംഗീതനിശയിലെ ഫണ്ട് വിനിയോഗത്തിലെ തിരിമറി ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് വ്യാപക ക്രമക്കേട് നടന്നെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക