മഹാരാഷ്ട്രയിൽ എന്‍.പി.ആര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍.പി.ആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍.പി.ആര് നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
‘പൗരത്വഭേദഗതി നിയമവും (സി.എ.എ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.ആര്.സി) ദേശീയ പൗരത്വ പട്ടികയും (എന്‍.പി.ആര്) വ്യത്യസ്തമാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. സംസ്ഥാനത്ത് ഒരിക്കലും എന്‍.ആര്.സി നടപ്പിലാക്കില്ല.’ ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
‘എന്‍.ആര്.സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. അതേസമയം എന്‍.പി.ആര് എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ്. അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ്.’ ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക