അഭിനയിച്ച സിനിമകളിലൂടെ ജീവിതത്തില്‍ ഒന്നായവരാണ് ജയറാമും പാർവതിയും. തിരക്കുള്ള നായികയായി പാര്‍വതി തിളങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് മിമിക്രി കലാകാരനായ ജയറാം സിനിമയിലെത്തുന്നത്. അതും പ്രശസ്ത സംവിധായകന് പത്മരാജന്റെ ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം.
1988ലായിരുന്നു അപരന് പുറത്തിറങ്ങിയത്. വിശ്വനാഥന്, ഉത്തമന് എന്നീ കഥാപാത്രങ്ങളെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്. ജയറാം പാര്‍വ്വതിയെ പരിചയപ്പെടുന്നതും അപരനിലൂടെയായിരുന്നു. അതിന്റെ ഓര്‍മകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം. ”32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്. എന്റെ ആദ്യം ചിത്രം അപരനും എന്റെ അശ്വതിയും” എന്നാണ് പാര്‍വതിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
1992 സെപ്തംബര്‍ 7നായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, വിറ്റ്നെസ്,കുറുപ്പിന്റെ കണക്ക് പുസ്തകം, തലയണമന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/B8sFaSspbvW/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക