ബീഫ് ഒഴിവാക്കി കേരളാ പൊലീസിന്റെ ഭക്ഷണ മെനുവിനെതിരെ ബീഫ് വരട്ടി നല്കി പ്രതിഷേധം. കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷന് മുന്നില്‍വെച്ച് യൂത്ത് ലീഗാണ് ബീഫ് വരട്ടി പൊതുജനങ്ങള്‍ക്ക് നല്‍കിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയിന് പിന്നാലെ പുതിയ ഭക്ഷണ മെനു പൊലീസ് അക്കാദമിയില്‍ നിന്ന് പുറത്തിറക്കിയിരുന്നു. അതിലാണ് ബീഫ് ഒഴിവാക്കിയത്. ഇതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ബീഫ് പാചകം ചെയ്ത് നല്‍കിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.
നാദാപുരം പൊലീസ് സ്റ്റേഷന് സമീപത്തുണ്ടായിരുന്നവര്ക്കെല്ലാം ബീഫ് നല്കി. വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധം കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ നിരവധിയാളുകള്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക