സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ സിപിഐ, ആര്‍ജെഡി, ബിഹാര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഐഎംഎല്‍, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികള്‍ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തില്‍ ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ഹര്‍ത്താലിന് വിവിധ പട്ടികജാതിപട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കൊച്ചിയില്‍ ചേര്‍ന്ന പട്ടികജാതിപട്ടിക വര്‍ഗ്ഗ സംഘടനകളുടെ യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമായാത്. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐആര്‍ സദാന്ദന് അധ്യക്ഷത വഹിച്ചു. ഭീംആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കെഡിപി സംസ്ഥാന കമ്മിറ്റ് അംഗം സജി തൊടുപുഴ, എകെസിഎച്ച്എംസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക