കാൽലക്ഷം രൂപ വിലയുള്ള പൂച്ചയെ കാണ്മാനില്ലെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷിൽ. ആലപ്പുഴ ജില്ലയിലെ പത്തിയൂർക്കാല സ്വദേശിനി ഫാത്തിമ ബിന്ദ് സലിം ആണ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകിയത്.
വെള്ളയും ഓറഞ്ചും നിറത്തിലുള്ള പേർഷ്യൻ പൂച്ചയെ ഒന്നര വർഷം മുമ്പാണ് വാങ്ങിയതെന്ന് ഫാത്തിമ പറയുന്നു. വാങ്ങുമ്പോൾ ഒന്നര മാസം മാത്രം പ്രായമുണ്ടായിരുന്ന പൂച്ചക്കുവേണ്ടി 15,000 രൂപ നൽകിയത്. ഒന്നര വയസ്സുള്ള പൂച്ചയെ ബുധനാഴ്ച രാത്രിയാണ് വീട്ടിൽനിന്ന് കാണാതാവുകയായിരുന്നു. നിലവിൽ പൂച്ചക്ക് 25,000 രൂപ വിലമതിക്കുമെന്ന് ഫാത്തിമ പറയുന്നു.
ശരീരത്തിന്റെ മുകൾഭാഗത്തും മുഖത്തിന്റെ മധ്യത്തിലും ഓറഞ്ചും മറ്റിടങ്ങളിൽ വെള്ളയുമാണ് പൂച്ചയുടെ നിറം. ബോണി എന്നാണ് വിളിപ്പേര്. പൂച്ചയെ കണ്ടുകിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ: 0479 240 4611
പ്രതികരിക്കാൻ ഇവിടെ എഴുതുക