ലണ്ടൻ: ക്ളാറ ഒ കോണൂർ എന്ന വീട്ടമ്മയ്ക്ക് തിരക്കോടു തിരക്കാണ്. ദിവസത്തിലെ ഒാരോ നിമിഷവും പണമാക്കി സ്വന്തം അക്കൗണ്ട് കൂട്ടുകയാണ് അവർ. കേവലം ഒരുമണിക്കൂർകൊണ്ട് ക്ളാറ ഉണ്ടാക്കുന്നത് എൺപത്തെട്ടായിരം രൂപയാണ്. എന്താണ് ക്ളാറയുടെ ജോലി എന്നറിയുമ്പോൾ ഞെട്ടിപ്പോകും. നൂൽബന്ധമില്ലാതെ നിന്ന് വീടുകൾ വൃത്തിയാക്കിക്കൊടുക്കുക. ക്ളാറയെ സ്വന്തം വീട്ടിൽ ജോലിക്കെത്തിക്കാൻ ആൾക്കാർ മത്സരിക്കുകയാണ്.
നേരത്തേ ഒരു നക്ഷത്രഹോട്ടലിലെ ക്ലീനിംഗ് ജോലിക്കാരിയായിരുന്നു ക്ളാറ. പക്ഷേ. വരുമാനം ഒന്നിനും തികയുന്നില്ല. അതോടെ ജോലി ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
സ്വന്തമായി എന്തെങ്കിലും ജോലി കണ്ടെത്തണം എന്നതായിരുന്നു തീരുമാനം. അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, കാര്യമായ വരുമാനം കിട്ടുന്ന ജോലിയൊന്നും കണ്ടെത്താനായില്ല. അങ്ങനെയിരിക്കെയാണ് നഗ്നരായി ക്ലീൻ ചെയ്യുന്നതിനെപ്പറ്റി കേൾക്കുന്നത്. മികച്ച വരുമാനം ലഭിക്കുമെന്ന് വ്യക്തമായതോടെ അതിനെക്കുറിച്ച് കൂടുതലറിഞ്ഞു. അതോടെ ഇൗ ജോലി സ്വീകരിക്കാൻ തന്നെ ഉറപ്പിച്ചു. മുപ്പത്തൊമ്പതുകാരനായ ഭർത്താവിനോടും ഇതിനെക്കുറിച്ച് പറഞ്ഞു. ചിരിയായിരുന്നു ആദ്യമറുപടി. ജോലി തുടങ്ങിക്കോളാൻ അദ്ദേഹം അനുവദിച്ചു.
ജോലി തുടങ്ങിയിട്ട് നാളുകുറച്ചായെങ്കിലും ഇതുവരെ ഒരുതരത്തിലുള്ള മോശം അനുഭവും ഉണ്ടായിട്ടില്ലെന്നാണ് ക്ളാറ പറയുന്നത്. ജോലി തുടങ്ങും മുമ്പ് ഒപ്പിടുന്ന സമ്മതപത്രം തന്നെ ഇതിനുകാരണം. തന്റെ നഗ്നശരീരത്തിൽ തുറിച്ചു നോക്കാനോ സ്പർശിക്കാനോ അനുവദിക്കില്ല. ശരീഭാഗങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ ഒരുകാരണവശാലും പകർത്തരുത്. ജോലിക്കുമുമ്പ് പണം അക്കൗണ്ടിലേക്കിടണം…അങ്ങനെപോകുന്നു നിബന്ധനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക