സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്നെ കൊണ്ട് പറ്റാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ച യുവാവിന് ചികിത്സാസഹായം നല്‍കിയിരിക്കുകയാണ് താരം. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യർത്ഥിച്ച് കമന്റിട്ട, ജയകുമാർ എന്ന ആൾക്കാണ് മമ്മൂട്ടി ചികിത്സാസഹായം നൽകിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായം ഒരുക്കാനും മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു.
”എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നികളും തകരാറിലാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം, പക്ഷേ, ഭക്ഷണത്തിനുള്ള പണം കയ്യില്‍ ഇല്ലാതെ ആത്മഹത്യയുടെ വക്കിലാണ് ഞാന്‍ ദയവായി എന്നെ സഹായിക്കൂ’- എന്നായിരുന്നു ജയകുമാറിന്റെ കമന്റ്.
ജയകുമാറിന്റെ കമന്റിന് താഴെ, മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ട് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ”പ്രിയ ജയകുമാർ, താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ട് തടസ്സങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആന്റ് ഷെയർ ഫൗണ്ടേഷന് മുൻപിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിത്സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സാധാരണകളും ഇല്ല.
എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിത്സയ്ക്കായി ഒരു തുക ഈ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക