മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. പഞ്ചസാരയുമായി മൈസൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ലോറിയാണ് കത്തി നശിച്ചത്. ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നെന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്നു ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തീ പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക