അന്തിക്കാട് (തൃശ്ശൂര്‍): രണ്ട് കുട്ടികളുടെ മാതാവായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്രത്തിലെ കോമരം അറസ്റ്റില്‍.
മണലൂര്‍ പാലാഴി സ്വദേശിയുടെ ഭാര്യയായ മുപ്പതുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് കുടുംബ ക്ഷേത്രത്തിലെ കോമരം പാലാഴി കാരണത്ത് വീട്ടില്‍ ശ്രീകാന്തി(25) നെ അന്തിക്കാട് സിഐ പി.കെ. മനോജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രത്തിലെ ചടങ്ങിനിടയില്‍ യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് കോമരം കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. ഇതിനു പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നും നിര്‍ദ്ദേശിച്ചു.
ബന്ധുക്കളും വീട്ടുകാരുമടക്കം 200 ഓളം പേര് പങ്കെടുത്ത ചടങ്ങിലായിരുന്നു കോമരത്തിന്റെ വെളിപ്പെടുത്തല്‍. ചടങ്ങിനു ശേഷം വീട്ടിലേക്ക് പോയ യുവതി സംഭവത്തില്‍ മനംനൊന്ത് തൂങ്ങി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക