കൊല്ലം: അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന് പാമ്പ് കടിയേറ്റുമരിച്ചു. എല്‍കെജി വിദ്യാര്‍ത്ഥിയായ ശിവജിത്താണ് മരിച്ചത്. കൊല്ലം പത്തൂരിലാണ് സംഭവം.
തന്റെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.
ഉടനെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക