ഇന്ത്യക്കാരിൽ 55 ശതമാനം പേർ സ്വന്തം പങ്കാളിയോട് വിശ്വസ്തത പുലർത്തുന്നില്ലെന്ന് സർവേ ഫലം. ഇവർ പങ്കാളി അറിയാതെ മറ്റൊരു ബന്ധം രഹസ്യമായി കൊണ്ടു പോകുന്നവരാണ്. ഞെട്ടിപ്പിക്കുന്ന സംഗതി എന്തെന്നാൽ ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരിൽ 56 ശതമാനവും സ്ത്രീകളാണ്. ഗ്ലീഡൻ എന്ന ഡേറ്റിംഗ് ആപ്പിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
ഇന്ത്യക്കാരുടെ ഞെട്ടിക്കുന്ന സ്വഭാവ വിശേഷങ്ങളാണ് ആപ്പ് സർവേയിലൂടെ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന 48 ശതമാനം ഇന്ത്യക്കാരും പങ്കാളി അറിയാതെ മറ്റൊരു ബന്ധം കൂടി സാദ്ധ്യമാണെന്ന് കരുതുന്നവരാണ്. 1525 ഇന്ത്യക്കാരാണ് സർവേയിൽ പങ്കെടുത്ത് വിവരങ്ങൾ നൽകിയത്.
ഇന്ത്യയിലെ മഹാനഗരങ്ങളായ ഡൽഹി,മുംബയ്,ചെന്നൈ, ഹൈദരാബാദ്, പുനെ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് സർവേയിൽ പങ്കെടുത്തത്. വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിച്ച സർവേയിൽ പങ്കെടുത്ത 49 ശതമാനം പേർക്കും പങ്കാളിയല്ലാത്ത ആളുമായി അടുത്ത ബന്ധമാണുള്ളത്. പകുതിപ്പേരും ലൈംഗികമായി ബന്ധപ്പെടുന്ന തരത്തിൽ അടുപ്പം സൂക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക