ഫഹദ് ഫാസിലിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു 2011 ല്‍ സമീര്‍ താഹിറിന്റെ സംവിധായനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ്. സമീര്‍ താഹിര്‍ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്, റോമ, രമ്യ നമ്പീശന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ ലിപ് ലോക്ക് സീന്‍ തന്രെ ലൈഫിലെ തന്നെ ആദ്യ ലിപ് ലോക്ക് ആയിരുന്നു എന്നാണ് രമ്യ പറയുന്നത്. അത് തനിക്ക് ചെയ്യാനറിയില്ലായിരുന്നെന്നും അതിനാല്‍ ചില സിനിമകള്‍ കണ്ടു മനസിലാക്കിയെന്നും രമ്യ പറയുന്നു.
‘സത്യത്തില്‍ ലിപ് ലോക്ക് എന്നത് എനിക്ക് ചെയ്യാനറിയില്ലായിരുന്നു. അതിനു മുമ്പ് ഞാന്‍ ലിപ് ലോക്ക് ചെയ്തിട്ടില്ല. ചാപ്പാ കുരിശിലേതായിരുന്നു എന്റെ ആദ്യ ലിപ് ലോക്ക്. ഇത് പറഞ്ഞാല്‍ ആരു വിശ്വസിക്കില്ല. സമീറിത് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് എനിക്ക് അറിയില്ല എന്ന്. അതിനാല്‍ ഞാന്‍ ചില സിനിമകള്‍ എടുത്ത് കണ്ടു. കമീന എന്ന സിനിമയില്‍ ഹോട്ട് ലിപ് ലോക്ക് സീനുകള്‍ ഉണ്ടായിരുന്നു.’ റെഡ് എഫ്എം റെഡ് കാര്‍പ്പറ്റില്‍ രമ്യ പറഞ്ഞു.
സിനിമ തന്നെ സംബന്ധിച്ച് ഒരു ജോലിയാണെന്നും അതിന്റെ ഭാഗമായി ഇതിനെ കാണാനാണ് ഇഷ്ടമെന്നും രമ്യ പറഞ്ഞു. ഈ രംഗം ചെയ്യുമ്പോള്‍ ഒരു ആക്ടറായിട്ട് മാത്രമല്ല സമൂഹം നമ്മെ കാണുക ഒരു വ്യക്തിയായിട്ട് കൂടിയാണ്. ഇവള് ശരിയല്ല എന്ന ധാരണ അവര്‍ക്കുണ്ടാകും. എന്നാല്‍ ഇന്ന് അത് കുറച്ചെങ്കിലും മാറിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക