കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മാർച്ച് 31 വരെ അംഗനവാടികൾ, സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധി നൽകി. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു.
അണുബാധയുടെ വ്യാപനം തടയാനാണ് നടപടി. സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾക്കും യാതൊരു മാറ്റമുണ്ടാവില്ല. സംസ്ഥാനമാകെ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾക്കും യാതൊരു മാറ്റമുണ്ടാവില്ല. ഒരു തരത്തിലുള്ള സ്പെഷ്യൽ ക്ലാസോ അവധി ക്ലാസോ ഒന്നും നടത്തരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അംഗനവാടിയിലെ ഉച്ചഭക്ഷണം വീടുകളിലെത്തിക്കാനും നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനമാകെ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക