കോട്ടയം: കോവിഡ് 19 വൈറസ് രോഗബാധ സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ആശ്വാസം പകരുന്ന വാർത്ത. രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ കൂടി രോഗം ഭേദമായെന്ന വിവരമാണ് പുറത്തുവരുന്നത്. ഇറ്റലിയിൽ നിന്നും എത്തിയവരുടെ മകളായ പെൺകുട്ടിയുടെ രോഗമാണ് ഭേദമായിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം നാലായി ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ ഇന്ന് സംസ്ഥാനത്ത് പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന വാർത്തയും ആശ്വാസം നൽകുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കേരളത്തിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നാല് പേരുടെ രോഗം ഭേദമായിട്ടുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക