ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. മാര്‍ച്ച് 20 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് കുമാര്‍, പവന് ഗുപ്ത, വിനയ് ശര്‍മ്മ എന്നീ മൂന്ന് പ്രതികളാണ് ഐസിജെയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 യ്ക്കാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനുള്ള മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക