മുംബൈ : കൊറോണ ബാധിതര്‍ ആശുപത്രികളില്‍ നിന്ന് മുങ്ങാതിരിക്കാന്‍ സൂത്രവിദ്യയുമായി ഉദ്ധവ് സര്‍ക്കാര്‍ മുങ്ങിനടക്കുന്ന കൊറോണ ബാധിതനെ പൊതു ജനങ്ങള്‍ക്ക് തിരിച്ചറിഞ്ഞ് വിവരം പൊലീസിനെ അറിയിക്കാന്‍ സഹായകമാകുന്ന വിധത്തിലുള്ള നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് .
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കയ്യില്‍ സീല്‍ പതിപ്പിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഇവര്‍ ചാടിപ്പോയാല്‍ ആളുകള്‍ക്ക് തിരിച്ചറിയാനും, മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാനുമാണ് സര്‍ക്കാറിന്റെ നടപടി.
നിലവില്‍ 108 പേര് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും, 621 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗ ബാധിത പ്രദേശത്തുനിന്ന് വരുന്നവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക