യു.പി :ഭാര്യ പുറത്തു പോയ തക്കം നോക്കി ഭര്‍ത്താവ് അടുക്കളയില്‍ പാചകത്തിന് കയറി . തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ മൂക്കില്‍ നല്ല മാംസവിഭവത്തിന്റെ മണംതട്ടിയതോടെ ആകാംഷയോടെ അടുക്കളയില്‍ എത്തി ചട്ടിയിലേക്ക് നോക്കിയ ഭാര്യ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഭര്‍ത്താവ് ചട്ടിയില്‍ തിളക്കുന്ന എണ്ണയില്‍ വറുത്തു കോരിയത് മനുഷ്യന്റെ കൈകളും വിരലുകളുമായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. കുറച്ച് ദിവസം മുമ്പ് ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
പാചകം ചെയ്യാനുള്ള മാംസം ഇയാൾക്ക് ലഭിച്ചത് തൊട്ടടുത്തുള്ള ശ്മശാനത്തില്‍ നിന്ന് ആയിരുന്നത്രേ. മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് ഇയാള്‍ പാചകം ചെയ്തത്എന്ന് പറയുന്നു. മാംസം കൊണ്ട് വന്നപ്പോള്‍ ഭാര്യ പുറത്തുപോയിരിക്കുകയായിരുന്നതിനാൽ മനുഷ്യമാംസം പാചകത്തിന് കൊണ്ടുവരുന്നത് ഭാര്യ കണ്ടില്ല . അവര്‍ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യ മാംസം വറുത്തെടുക്കുന്നതാണ് കണ്ടത് .
ഓടി രക്ഷപ്പെട്ട ഭാര്യ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുന്നതുവരെ അയല്‍ക്കാര്‍ ഇയാളെ പൂട്ടിയിട്ടു. തുടര്‍ന്ന് തിക്കോപുര് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക