തിരുവനന്തപുരം: ബിഗ് ബോസ് താരം രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിച്ച സംഭവത്തിലാണ് നടപടി.
ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് രജിത് കുമാര്‍.
കേസെടുത്തതിനെത്തുടര്‍ന്ന് രജിത് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങലിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രജിത്തിന്റെ സ്വീകരണ പരിപാടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക