വീണ്ടും കൊവിഡ് മരണം, മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന 64കാരൻ മരിച്ചത്.
രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണമാണിത് . മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ചുള്ള കണക്കാണിത്. രോഗം സ്ഥിരീകരിച്ച 125 പേരിൽ 22 പേർ വിദേശികളാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 39 പേർ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നു. കേരളത്തിൽ 24 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ വിദേശികളാണ്. തിങ്കളാഴ്ച മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 22 ആയത്.
ഉത്തർപ്രദേശിൽ 12 പേരും കർണാടകയിൽ 8 പേർക്കും ഡൽഹിയിൽ ഏഴ് പേർക്കും തെലങ്കാനയിൽ നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകമാനം ഒരു ലക്ഷത്തി എൺപതിനായിരം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇതിനോടകം ഏഴായിരം കടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക