ചൈനയിലെ ഞെട്ടിക്കുന്ന കണ്ണാടി പാലം ഇനി നമ്മുടെ സ്വന്തം വയനാട്ടിലും

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മുഴുവനായി ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നാൽ കാലം മാറുന്നതോടെ അതിനുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തി വരുകയാണ്.

കാടിന്റെയും ചുരങ്ങളുടെയും ഭംഗി കൊണ്ട് ഏത് വിനോദ സഞ്ചാരിയെയും ആകർഷിക്കുന്ന സ്ഥലമാണ് വയനാട്. ചൈനയിൽ ഏറ്റവും ആകർഷകമായി വിനോദ സഞ്ചാരികൾ ഷെയർ ചെയ്‌തിരുന്ന ഒന്നാണ് ഗ്ലാസ് ബ്രിഡ്ജ്.

ഇപ്പോഴിതാ വിനോദ സഞ്ചാരികൾക്കായി കണ്ണാടി പാലം നമ്മടെ വയനാട്ടിൽ വന്നിരിക്കുന്നു.

ഇന്ത്യൻ തന്നെ ആദ്യമായി ആണ് കണ്ണാടി പാലം വയനാട്ടിൽ എത്തുന്നത്, മേപ്പടിയിൽ നിന്നും 13 കിലോമീറ്റർ അകലെ 900 കണ്ടിയിൽ ആണ് ഈ ദൃശ്യ വിസ്മയം സ്ഥിതി ചെയ്യുന്നത്.

ഒരാൾക്ക് 100 രൂപയാണ് ഇതിൽ കയറി വനഭംഗി ആസ്വദിക്കാൻ ഉള്ള ഫീസ്. 100 അടിയോളം മുകളിൽ ആണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത ഫൈബർ ഗ്ലാസ്സിൽ ആണ് പാലം നിർമ്മിച്ചിരിക്കുന്നത്. സ്വാകര്യ റിസോട്ടിന്റെ ഉടമസ്ഥതയിൽ ആണ് ഈ പാലം ഇപ്പോൾ ഉള്ളത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News